മാഷാ അള്ളാ ശുക്ർ അൽഹം ദുലില്ലാഹ്
മഞ്ചലിലാരാണെ കൊഞ്ചണ പൂവാണെ
മൊഞ്ചില് വന്നൊരുപുഞ്ചിരി തന്നത് മിന്നൽ പോലിവളോ
നിസസ രിസസസ നിസസരി
നിസസസ രിസസ നിസസസരി സരിരീഗാ
നിസസ രിസസസ നിസസരി
നിസസസ രിസസ നിസസസരി സരിരീഗാ
വെണ്ണിലവേ നിൻ അരികിൽ
മിന്നും താരമിന്ന് മാഞ്ഞിടുന്നുവോ
നെഞ്ചകമേ പൊള്ളിടുവാൻ
വേനൽ മാരി പെയ്തലിഞ്ഞു പോകുമോ
ഗസലായി പാടുന്നിരാവേറെയാ ഓർമ്മകൾ
ഇശലിൻ താളങ്ങളായ്
മാറി ഈ നോമ്പരം
ഓരിതളായ് ഈ വനിയിൽ
വീണടിയും പൂവൊരു നാൾ
മാഞ്ഞിടുമീ തേൻപുഴയായ്
നീ അകലെ സാഗരമായ്
മഞ്ചൽ കേറിയൊരു മാരൻ വന്നിറങ്ങി
കൊഞ്ചും മൊഴിയഴക് കവരുവാൻ
ഇമകൾ ചിമ്മാതൊരു
കഥകൾ ചൊല്ലാം പെണ്ണേ
നിസീബുള്ള നീ വാ
നിലാപൊയ്കയിലെ കിനാക്കൊണ്ട്
പുതുറുമാലൊന്നു നെയ്തീടണം
വിണ്ണഴകോ നിന്നരികേ
നൂറേ നൂറേ നൂറേ
അസർ മുല്ല ഗന്ധമോടെ മൊഹബത്ത്
ചൊല്ലീടേണം
നുണക്കുഴി കവിളൊന്ന് തുടുത്തീടേണം
സുറുമ കൺത്തുമ്പിനാലേ
അനുരാഗമെയ്തീടേണം
അരുമയായ് കുറുകുവാൻ അടുത്തീടേണം
നാണം തോൽക്കുമേതോ മോഹം പൂവിടുമ്പോൾ
രാവും തീർന്നിടുമ്പോൾ മിഴിയുണരാം
ഏഴാം ബഹറിൻ്റെ ഓളങ്ങൾ പുൽകീടേണം
റംസാൻ രാവിൻ്റെ ചേലോത്ത പെണ്ണാവണം
ഓരിതളായ് ഈ വനിയിൽ
വീണടിയും പൂവൊരു നാൾ
മാഞ്ഞിടുമീ തേൻപുഴയായ്
നീ അകലെ സാഗരമായ്
വെണ്ണിലവേ നിൻ അരികിൽ
മിന്നും താരമിന്ന് മാഞ്ഞിടുന്നുവോ
നെഞ്ചകമേ പൊള്ളിടുവാൻ
വേനൽ മാരി പെയ്തലിഞ്ഞു പോകുമോ
ഗസലായി പാടുന്നിരാവേറെയാ ഓർമ്മകൾ
ഇശലിൻ താളങ്ങളായ്
മാറി ഈ നൊമ്പരം
മഞ്ചൽ കേറിയൊരു മാരൻ വന്നിറങ്ങി(ആ )
കൊഞ്ചും മൊഴിയഴക് കവരുവാൻ(ആ )
ഇമകൾ ചിമ്മാതൊരോ(ആ )
കഥകൾ ചൊല്ലാം പെണ്ണേ(ആ )
നിസീബുള്ള നീ വാ(ആ )
നിലാപൊയ്കയിലെ കിനാക്കൊണ്ട്(ആ )
പുതുറുമാലൊന്നു നെയ്തീടണം(ആ )
വിണ്ണഴകോ നിന്നരികേ(ആ )

