ഗുരുവായൂരപ്പാ നിൻ മുന്നിൽ
ഞാൻ ഉരുകുന്നു കര്‍പ്പൂരമായി
ഗുരുവായൂരപ്പാ നിൻ മുന്നിൽ
ഞാൻ ഉരുകുന്നു കര്‍പ്പൂരമായി
പലപല ജന്മം ഞാൻ നിൻ്റെ
കളമുരളിയിൽ സംഗീതമായീ
ഗുരുവായൂരപ്പാ നിൻ മുന്നിൽ
ഞാൻ ഉരുകുന്നു കര്‍പ്പൂരമായി
തിരുമിഴി പാലാഴിയാക്കാം
അണിമാറിൽ ശ്രീവത്സം ചാര്‍ത്താം
തിരുമിഴി പാലാഴിയാക്കാം
അണിമാറിൽ ശ്രീവത്സം ചാര്‍ത്താം
മൗലിയിൽ പീലിപ്പൂ ചൂടാനെൻ്റെ
മനസ്സും നിനക്കു ഞാൻ തന്നൂ
ഗുരുവായൂരപ്പാ നിൻ മുന്നിൽ
ഞാൻ ഉരുകുന്നു കര്‍പ്പൂരമായി
മഴമേഘകാരുണ്യം പെയ്യാം
മൗനത്തിലോങ്കാരം പൂക്കാം
മഴമേഘകാരുണ്യം പെയ്യാം
മൗനത്തിലോങ്കാരം പൂക്കാം
തളകളിൽ വേദം കിലുക്കാനെൻ്റെ
തപസ്സും നിനക്കു ഞാൻ തന്നൂ
ഗുരുവായൂരപ്പാ നിൻ മുന്നിൽ
ഞാൻ ഉരുകുന്നു കര്‍പ്പൂരമായി
പലപല ജന്മം ഞാൻ നിൻ്റെ
കളമുരളിയിൽ സംഗീതമായീ
ഗുരുവായൂരപ്പാ നിൻ മുന്നിൽ
ഞാൻ ഉരുകുന്നു കര്‍പ്പൂരമായി
പലപല ജന്മം ഞാൻ നിൻ്റെ
കളമുരളിയിൽ സംഗീതമായീ



