നിലാ പൈതലേ മിഴിനീർ മുത്തു ചാർത്തിയോ
കിളിത്തൂവൽ പോൽ അലിവോലുന്ന കൺപീലിയിൽ
ഇതളുറങ്ങാത്ത പൂവുപോലെ
നീ അരികിൽ നിൽപ്പൂ തഴുകാം താന്തമായ്
നിലാ പൈതലേ മിഴിനീർ മുത്തു ചാർത്തിയോ
കിളിത്തൂവൽ പോൽ അലിവോലുന്ന കൺപീലിയിൽ
ഇതളുറങ്ങാത്ത പൂവുപോലെ
നീ അരികിൽ നിൽപ്പൂ തഴുകാം താന്തമായ്
ലാ ല ലാ ല ലാ ല ലാ ല ലാ ല ലാ ല ലാ
മുളം തണ്ടായ് മുറിഞ്ഞ നിൻ മനം
തഴുകുന്ന പാട്ടു ഞാൻ മറന്നേക്കു നൊമ്പരം
മുളം തണ്ടായ് മുറിഞ്ഞ നിൻ മനം
തഴുകുന്ന പാട്ടു ഞാൻ മറന്നേക്കു നൊമ്പരം
ഒരു കുരുന്നു കുമ്പിളിലേകിടാം
കനിവാർന്ന സാന്ത്വനം
നിലാ പൈതലേ മിഴിനീർ മുത്തു ചാർത്തിയോ
പറന്നെന്നാൽ തളർന്നു പോം
ഇളം ചിറകുള്ള പ്രാവു നീ കുളിർമഞ്ഞു തുള്ളി നീ
പറന്നെന്നാൽ തളർന്നു പോം
ഇളം ചിറകുള്ള പ്രാവു നീ കുളിർമഞ്ഞു തുള്ളി നീ
മുകിൽ മെനഞ്ഞ കൂട്ടിലുറങ്ങുവാൻ
വരികെന്റെ ചാരെ നീ
നിലാ പൈതലേ മിഴിനീർ മുത്തു ചാർത്തിയോ
കിളിത്തൂവൽ പോൽ അലിവോലുന്ന കൺപീലിയിൽ
നിലാ പൈതലേ





